ആദിത്യനാഥിനെതിരെ മുൻ ഐ എ എസ് ഉദ്യോഗസ്ഥർ.


ലക്‌നൗ: സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ വിവാദമായ ‘വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ’ത്തെ വിമര്‍ശിച്ച് 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

മുഖ്യമന്ത്രിയടക്കമുള്ള എല്ലാ രാഷ്ട്രീയക്കാരും, നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒരു കാലത്ത് ഗംഗയമുന സംസ്‌കാരത്തിന്റെ തൊട്ടിലായി അറിയപ്പെട്ടിരുന്ന യുപി ഇന്ന് വിദ്വേഷം, വിഭജനം, വര്‍ഗീയത എന്നിവയുടെ പ്രഭവകേന്ദ്രമായി മാറി. സംസ്ഥാനത്തെ ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഗ്ഗീയതയെന്ന വിഷത്തില്‍ മുങ്ങിയിരിക്കുന്നു’, കത്തില്‍ പറയുന്നു.

ഒരു സ്വതന്ത്ര രാജ്യത്തിലെ സ്വതന്ത്ര പൗരന്മാരായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന യുവജനതക്കെതിരെ യുപി ഭരണകൂടം സംസ്ഥാനത്തുടനീളം നടത്തിയ അതിക്രൂരമായ അതിക്രമങ്ങളെ പറ്റിയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


keyword:ias,officers,against,aadhithyanadh