ജില്ലയിൽ ഹോട്ടലുകൾ ഇനി രാത്രി 10 മണിവരെ തുറക്കാം.കാസറഗോഡ്: ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും, റെസ്‌റ്റോറെന്റ്കളും രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി.ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ ഹോട്ടലുകൾ ഒമ്പതുമണിക്ക് അടക്കണമെന്ന നിർദേശമുണ്ടായിരുന്നു.

ഹോട്ടൽ വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണെന്ന് കാണിച്ചു ഹോട്ടലുടമകൾ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. രാത്രി 12 മണി വരെയെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ  അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യത്തിൻ ന്മേലാണ് നേരിയ ഇളവ്  വരുത്തി രാത്രി 10 മണി വരെ തുറക്കാനുള്ള തീരുമാനത്തിലെത്തിയത്.


keyword:hotel,closing,time