ജില്ലയിലെ ഹോട്ടൽ അസോസിയേഷനും ഇനി ആസ്ഥാന ഭവൻ

കാസർഗോഡ് ജില്ലയിലെ ഹോട്ടൽ വ്യാപാരികളുടെ സംഘടനയായ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം 'കെഎച്ആർഎ ഭവൻ' 6ന്  ഉദ്ഘാടനം ചെയ്യും. ആധുനിക രീതിയിലുള്ള ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്ന 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഭവൻ  കാസർഗോഡ് ടൗൺ പോലീസ് സ്റ്റേഷനു സമീപം ബാങ്ക് റോഡിലാണ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

ആറിന് രാവിലെ 11ന് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജിയാണ്  ഉദ്ഘാടനം ചെയ്യുക. ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് കുമ്പള  അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആദ്യകാല ഹോട്ടൽ വ്യാപാരികളെ ആദരിക്കും.

kerala, hotel, and, restaurant, association,