ഹൊസങ്കടി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുമോ..?മഞ്ചേശ്വരം: ഹൊസങ്കടിയിലെ  റെയിൽവേ മേൽപാലം നാടിൻറെ സ്വപ്നമായി അവശേഷിക്കുന്നു. മേൽപ്പാലം എന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട്  രണ്ടര പതിറ്റാണ്ട് പിന്നിടുന്നു.

കഴിഞ്ഞ കുറെ കാലങ്ങളായി മേൽ പാലത്തിനായി ഫണ്ടുകൾ അനുവദിച്ചതായി   വാർത്തകൾ വരുന്നതല്ലാതെ പദ്ധതി യാഥാർത്ഥ്യമാക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.മേൽ  പാലത്തിന് റെയിൽവേ  അനുമതി  ലഭിച്ചിട്ട് തന്നെ വർഷങ്ങളോളമായി.

മഞ്ചേശ്വരം മണ്ഡലത്തിൽ 8 പഞ്ചായത്തിലെയും  ജനങ്ങൾക്ക് ആശ്രയിക്കേണ്ടിവരുന്ന സബ് ട്രഷറി,ബ്ലോക്ക്‌ ഓഫീസ്, പോലീസ്  സ്റ്റേഷൻ, ഹാർബർ, രജിസ്ട്രാർ ഓഫീസ്, മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസ് സർക്കാർ ആശുപതി, റസ്റ്റ്‌ ഹൗസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ   എന്നിവിടങ്ങളിലേക്കടക്കം  പോകേണ്ടവർ ഹൊസങ്കടി റെയിൽവേ ഗേറ്റ് കടന്നു വേണം പോകാൻ. 

വലിയ യാത്രാദുരിതമാണ്   ഈ ഭാഗത്ത് നേരിടുന്നത്. ഗേറ്റ് അടച്ചാൽ നൂറുകണക്കിന് വാഹനങ്ങളാണ് നിർത്തിയിടേണ്ടി  വരുന്നത്. ഇത് യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാക്കുന്നു. ഗേറ്റ് അടച്ചു കഴിഞ്ഞാൽ പോലീസിന് അടിയന്തര ഘട്ടങ്ങളിൽ പോകേണ്ട സ്ഥലത്ത് എത്തിപെടാൻ സാധിക്കാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

മേൽപ്പാല നിർമാണത്തിനായി  യുദ്ധകാലാടിസ്ഥാനത്തിൽ  ബന്ധപ്പെട്ടവർ  നടപടി സ്വീകരിക്കണമെന്നാണ് തുളുനാടിന്റെ  ആവശ്യം.

keyword:hosangadi,railway,flyover