ഭവനസന്ദർശന പരിപാടിയുമായി സിപി ഐഎം.കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ ക്ഷേമം അന്വേഷിക്കാൻ സിപിഎമ്മിന്റെ  ഭവന സന്ദർശന പരിപാടി വീണ്ടും.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ താഴോട്ടുള്ള  നേതാക്കൾ അടങ്ങുന്ന സ്‌ക്വാഡുകൾ  ഈ മാസം 24 മുതൽ 31 വരെയായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദർശനം നടത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. പാർട്ടിയുടെ  തെരഞ്ഞെടുക്കപ്പെട്ട  തദ്ദേശസ്ഥാപന ജനപ്രതിനിധി കൂടി ഉൾപ്പെട്ടതാകണം സ്ക്വാഡുകളെന്നാണ്  നിർദേശം.

ഓരോ വീട്ടിലും അംഗങ്ങളുടെ ക്ഷേമം അന്വേഷിച്ച് സൗഹൃദം പുതുക്കുന്നതിനും ഒപ്പം സംസ്ഥാന സർക്കാരിൻറെ ക്ഷേമപദ്ധതികളെ  കുറിച്ചുള്ള അഭിപ്രായങ്ങളും ആരായും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ  വാർഡാണെങ്കിൽ   അതിൻറെ കാരണങ്ങളും ഗൃഹസമ്പർക്കത്തിൽകൂടി   മനസ്സിലാക്കണം. നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി സംവിധാനം ശക്തമാക്കുന്നതിന്റെ  ഭാഗമായിട്ടാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

keyword:home,visiting,cpim