ഹരിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി

കാർഷിക നിയമം ഹരിയാന പ്രാദേശിക വോട്ടെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പുതിയ കാർഷിക  നിയമങ്ങൾക്കെതിരെ ഒരുമാസത്തോളമായി പതിനായിരക്കണക്കിന് കർഷകർ കൊടുംതണുപ്പത്ത്  ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന സന്ദർഭത്തിലാണ് ബിജെപിയുടെ തോൽവി.

കഴിഞ്ഞവർഷമാണ് ഹരിയാനയിൽ  നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- ജെജെപി സഖ്യം അധികാരത്തിൽ എത്തിയത്. അതുകൊണ്ടുതന്നെ പ്രാദേശിക തെരഞ്ഞെടുപ്പിനെ  അഭിമാന പോരാട്ടമായി ബിജെപി കണക്കാക്കപ്പെട്ടിരുന്നു. ഇവിടെയാണ് ബിജെപിക്ക് കനത്ത തോൽവി നേരിടേണ്ടി വന്നിരിക്കുന്നത്. കാർഷിക സംസ്ഥാനമായാണ്  ഹരിയാനയെ  അറിയപ്പെടുന്നത് എന്നതും ശ്രദ്ദേയമാണ്.