എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഗ്രേസ് മാർക്ക് പരിഗണനയിൽ.തിരുവനന്തപുരം: കോവിഡ് മൂലം സ്കൂൾ കായികമേളയും, കലോത്സവവും മുടങ്ങിയ സാഹചര്യത്തിൽ എസ്എസ് ൽസി, പ്ലസ് 2 വിദ്യാർത്ഥികൾക്ക് ഗ്രേസ്  മാർക്ക്‌  നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി.

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് 8,9 ക്ലാസുകളിൽ പഠിക്കുമ്പോൾ കായിക- കലാമേളകളിൽ മെച്ചപ്പെട്ട പങ്കാളിത്തം മുൻനിർത്തി ഗ്രേസ്മാർക്ക് നൽകുന്നതാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സർക്കാറിന് റിപ്പോർട്ട് നൽകും.
keyword:grace,mark,for,sslc,plus,two