സ്വർണ്ണവിലയിൽ ആയിരം രൂപയുടെ ഇടിവ്.കൊച്ചി: കഴിഞ്ഞ ആഴ്ച വരെ മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ  സ്വർണവില ഇന്നലെ കൂപ്പുകുത്തി. പവന് 960 രൂപയാണ്  ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത്.ഇന്നലെ കൊച്ചിയിൽ പവന് 37.040 രൂപയും, ഗ്രാമിന് 4.630രൂപയിലുമാണ് വ്യാപാരം നടന്നത്. ജനവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പുതുവർഷത്തിൽ ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും രൂപ കുറയുന്നത്. പുതുവർഷത്തിന്റെ  തുടക്കത്തിൽ പവൻവില 38,000 വരെ കടന്നിരുന്നു.

ഇപ്പോഴത്തെ വിലയിടിവ് കണക്കാക്കാതെ സ്വർണ്ണ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

keyword:gold,rate,decreased