കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥന് നൽകി പേരാൽ മടിമുഗർ സ്വദേശി മാതൃകയായി.കുമ്പള: കല്യാണത്തിന് പോകവെ  റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 5 പവൻ സ്വർണം ഉടമസ്ഥനു തിരിച്ചു നൽകി പേരാൽ മടിമുഗർ സ്വദേശി  മാതൃകയായി.

ഇന്നലെയാണ് സംഭവം. മാടത്തടുക്കയിൽ നിന്ന് കൊടിയമ്മയിലേക്ക്  കല്യാണത്തിന് വരികയായിരുന്ന പാർട്ടിയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതേ വീട്ടിലേക്ക് കല്യാണത്തിന് വരികയായിരുന്ന പേരാൽ  മടിമുഗറിലെ  യർമുവി നാണ് സ്വർണ്ണം റോഡിൽ നിന്ന് കളഞ്ഞു കിട്ടുന്നത്. സ്വർണ്ണം  നഷ്ടപ്പെട്ടതായി വാട്സപ്പിൽ സന്ദേശം വന്നതോടെ യർമു കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ്   പ്രസിഡണ്ട് നാസർ മൊഗ്രാലിനെ  വിവരമറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണം ഉടമസ്ഥനു തിരിച്ചു നൽകി.

കുമ്പള പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐ രാമേന്ദ്രൻ, എ എസ് ഐ പ്രകാശൻ, പോലീസ് ഹരിരാജ്‌, നാസിർ മൊഗ്രാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണ്ണം  കൈമാറിയത്.
keyword:gold,missed,isue