ജിസിസി ഉച്ചകോടി: ശുഭപ്രതീക്ഷയുടെ കവാടം തുറന്നു.റിയാദ്:2017 മുതൽ സൗദി അറേബ്യ, ബഹ്റൈൻ,യു എ ഇ  എന്നീ ഗൾഫ് രാജ്യങ്ങളും, ഈജിപ്തും  ചേർന്ന് ഖത്തറിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് നടപ്പാക്കിയ സമ്പൂർണ്ണ ഉപരോധം പിൻവലിക്കാനുള്ള ജിസി സി  ഉച്ചകോടി തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു.

ഉപരോധത്തിൽ പങ്കാളികളാകാത്ത ഒമാനും,കുവൈത്തുമാണ്   രമ്യമായ പരിഹാരത്തിനും, ജിസിസിയെ പൂർവ്വ  നിലയിൽ കൊണ്ടുവരുന്നതിനും നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നത്. ഒടുവിൽ  മഞ്ഞുരുക്കമായി. റിയാദ് ഉച്ചകോടിയിൽ ഖത്തർ ഭരണാധികാരി പങ്കെടുക്കുമെന്ന് അറിയിപ്പ് വന്നതോടെ സുഹൃദ്ബന്ധങ്ങളുടെ പുനഃസ്ഥാപനത്തിന് വഴി തുറന്നു. ഇതോടെ പിണക്കം തീർത്ത് ഗൾഫ്  രാജ്യങ്ങൾ ഇനി ഒറ്റക്കെട്ടാണെന്ന് വിദേശകാര്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

ഗൾഫ് ജനതയുടെ ആഗ്രഹം സഫലമാകുന്ന ദിവസമാണിതൊന്നും മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ജിസിസി ഒന്നിക്കണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ സൗദി  കിരീടാവകാശി ആവശ്യപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്.
keyword:gcc,news