ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ച സംഭവം: പ്രതി പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്



പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടിയയാള്‍ പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില്‍ ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമക്ക് മുന്‍മ്ബിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബി.ജെ.പി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.

രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് നഗരസഭയിലെ സി.സി.ടി.വി യിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസം ഗാന്ധി പ്രതിമ ബി.ജെ.പി പതാകയും ഏന്തി നില്‍ക്കേണ്ടി വന്നു.





keyword:gandhi,statue,bjp,flag