ഗെയ്‌ൽ വാതക പൈപ്പ് ലൈൻ ഇന്ന് നാടിന് സമർപ്പിക്കും.കൊച്ചി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(ഗെയ്‌ൽ) കൊച്ചി -മംഗളൂരു  പ്രകൃതിവാതക പൈപ്പ് ലൈൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്യുക. 

പൈപ്പ് ലൈൻ പദ്ധതി വരുന്നതോടെ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ വിലയുമുള്ള ഗ്യാസ് (പി എൻ ജി ) വീടുകളിലെത്തും. കാസർഗോഡ് ജില്ലയിൽ 83 കിലോമീറ്ററിലാണ് പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചത്.

പദ്ധതി യാഥാർത്ഥ്യമായതോടെ കേരളത്തിലും കർണാടകയിലും വ്യവസായ -ഗാർഹിക  മേഖലയ്ക്ക് വൻ നേട്ടം ഉണ്ടാകുമെന്ന്  പദ്ധതി നടപ്പിലാക്കിയ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ മനോജ് ജെയിൻ  അറിയിച്ചു. കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്നത് വ്യവസായ മേഖലയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

keyword:gail,pipeline