ഡയാലിസിസ്: പ്രതിമാസം 4000 രൂപ വരെ ഇനി പഞ്ചായത്തുകൾക്കും നൽകാം.

 


കാസറഗോഡ്: വൃക്ക രോഗികൾക്ക് ഡയാലിസിസ്നായി പഞ്ചായത്തുകൾക്കും ഇനി ധനസഹായം നൽകാം. ആഴ്ചയിൽ  ആയിരം രൂപ എന്ന കണക്കിൽ മാസം പരമാവധി 4000 രൂപ വരെയാണ് നൽകാൻ സാധിക്കുക. ഇതിനായി ജില്ലയിലെ പല  പഞ്ചായത്തുകളിലും പദ്ധതി തയാറാക്കിയിട്ടുണ്ട്.

എന്നാൽ ഇങ്ങിനെ ചികിത്സാ ധനസഹായം നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ മാർഗരേഖയിൽ വ്യവസ്ഥയില്ല. ഇപ്പോൾ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.

ധനസഹായം നൽകുന്ന പഞ്ചായത്തുകൾക്ക് ഗുണഭോക്താവിന് നേരിട്ട് നൽകാൻ കഴിയില്ല. ഡയാലിസിസ് നടത്തുന്ന ആശുപത്രിക്ക്‌  നിർവഹണ ഉദ്യോഗസ്ഥനായ പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർ മുഖേനയാണ് തുക കൈ മാറേണ്ടത്. ഇങ്ങനെ തുക കൈമാറുമ്പോൾ കാലതാമസമുണ്ടാകരുതെന്നും  തദ്ദേശ വകുപ്പിൻറെ നിർദേശമുണ്ട്.


keyword:fund,for,dialisis