ഭക്ഷ്യ വിഭവ ജില്ല:കാസറഗോഡ് കല്ലുമ്മക്കായ.തിരുവനന്തപുരം: ചക്ക മുതൽ കല്ലുമ്മക്കായവരെ  തിരഞ്ഞെടുത്ത പത്തിലേറെ  ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് പിന്തുണയുമായി "ഒരു ജില്ല ഒരു ഉൽപ്പന്നം'' പദ്ധതിക്ക്‌ അംഗീകാരം. 

ഭക്ഷ്യസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനായുള്ള കേന്ദ്രത്തിന്റെ  പദ്ധതിയിലുൾപ്പെടുത്തിയാണ് ഇങ്ങിനെയൊരു അംഗീകാരം. ഉൽപാദനം മെച്ചപ്പെടുത്തി കൂടുതൽ വിപണിയും, വരുമാനവും ഉറപ്പാക്കാനാണ് പദ്ധതി  ലക്ഷ്യമിടുന്നത്.

കാർഷിക സർവകലാശാല  പഠനം നടത്തിയാണ് 14 ജില്ലകളിലെയും പ്രധാനപ്പെട്ട ഭക്ഷ്യ വിഭവം  തിരഞ്ഞെടുത്തിട്ടുള്ളത്. ഇതനുസരിച്ച് തിരുവനന്തപുരത്ത് മരചീനി, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിൽ അരി, കോട്ടയത്ത് പൈനാപ്പിൾ, പാലക്കാട് വാഴ, മലപ്പുറത്ത് തേങ്ങ, കണ്ണൂർ വെളിച്ചെണ്ണ, കാസർഗോഡ് കല്ലുമ്മക്കായ എന്നിങ്ങനെയാണ് ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.

വ്യക്തിഗത സംരംഭങ്ങൾ, കർഷക സംഘങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.ഓരോ  ജില്ലയുടെയും തനത് ഭക്ഷ്യ വിഭവങ്ങളും അവയുടെ  മൂല്യവർധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്ന സംരംഭങ്ങൾക്കാണ്  ധനസഹായം ലഭിക്കുന്നത്.

keyword:food,district