തിരുവനന്തപുരം. ജലാശയങ്ങളിൽ നിന്ന് നിശ്ചിത വലിപ്പമില്ലാത്ത മീനുകളെ പിടിക്കാൻ വിലക്ക് വരും. നാടൻ മത്സ്യങ്ങൾ സംരക്ഷിക്കുന്നതിനെ ഭാഗമായാണിത്.
ആദ്യപടിയായി സംസ്ഥാന മത്സ്യമായ കരിമീനീനാണ് വലിപ്പം നിശ്ചയിക്കുക. പൊതു ജലാശയങ്ങളിൽ നിന്ന് പിടിച്ചു വിൽക്കുന്ന കരിമീനിന് 10 സെൻറീമീറ്റർ എങ്കിലും വലിപ്പം ഉണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിർദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കും.
മത്സ്യവിത്ത് ഉൽപ്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും, വിപണനവും, സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മത്സ്യവിത്ത് ആക്ടിന്റെ ചുവട് പിടിച്ചാണ് നിയന്ത്രണം കൊണ്ട് വരുന്നത്. മീനുകൾക്ക് നിശ്ചിത വലിപ്പം ഉണ്ടാകുകയും, പ്രജനനത്തിനു അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകൂവെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.
keyword:fishing,instructions