പക്ഷിപ്പനിയിൽ വിറച്ച് ആലപ്പുഴയും, കോട്ടയവും : ജാഗ്രതാ നിർദേശം സംസ്ഥാനത്തുടനീളം.തിരുവനന്തപുരം: പക്ഷിപ്പനി ആലപ്പുഴ, കോട്ടയം ജില്ലകളിൽ രൂക്ഷമായതോടെ സംസ്ഥാനത്തുടനീളം ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം.

സംസ്ഥാനാതിർതികളിൽ  അതീവ  ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനും, രോഗതീവൃത  കുറയ്ക്കുന്നതിനും ഫലപ്രദമായ  നടപടികളെടുക്കാൻ ആലപ്പുഴ, കോട്ടയം കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാത്രം പക്ഷി  മാംസം,മുട്ട  തുടങ്ങിയവ കൈമാറുന്നതിന്  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു ജില്ലകളിൽ യാതൊരു നിയന്ത്രണവും ഇല്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ ഇന്നലെ മാത്രം 25000 താറാവുകളെ  നശിപ്പിച്ചിട്ടുണ്ട്.


keyword:bird,fever,kerala