മൈനോറിറ്റി വിഭാഗക്കാർക്ക് സർക്കാർ സൗജന്യമായി നൽകുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിക്കാം, ജോലി ഉറപ്പ് - മൊബിലൈസേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കാസർഗോഡ് : കേന്ദ്ര സംസ്ഥാന -സർക്കാർ   കുടുംബശ്രീ  മിഷൻ  വഴി നടപ്പാക്കുന്ന ഡി. ‌‍ഡി. യു. ജി. കെ. വൈ. പദ്ധതിയിൽ പെരിയ എസ്.എൻ കോളേജിൽ 2021  ഫെബ്രുവരി 1  ന്  ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ മൈനോറിറ്റി  വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. 

കാസർഗോഡ് ജില്ലയിലെ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള  മുസ്ലീം ക്രിസ്ത്യൻ വിഭാഗത്തിലുള്ള യുവതീ യുവാക്കൾക്ക് സൗജന്യ പഠനത്തിനൊപ്പം ജോലി കൂടി ഉറപ്പു വരുത്തുന്നു.

6 മാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു വിജയം ആണ് അടിസ്ഥാന യോഗ്യത. പഠിതാക്കൾക്ക് സൗജന്യമായി  ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും പഠന സാമഗ്രികളും  പദ്ധതിയുടെ ഭാഗമായി ലഭിക്കും.

കുമ്പള ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടന്ന മൊബിലൈസേഷൻ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീമതി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു .മൊബിലൈസേഷൻ ക്യാമ്പിൻ്റെ ഭാഗമായുള്ള ബ്രൗഷർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാലിന് DDU GKY വിദ്യാർത്ഥികളായ മറിയമത്ത് തസ്നിയ ,ആയിഷത്ത് റുമൈസ ,നജുമുനിസ, സമീറ ഫഹിം എന്നിവർ ചേർന്ന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു .പദ്ധതിയുടെ സ്റേററ്റ് ഹെഡ് ബൈജു ആയടത്തിൽ ക്ലാസ്സെടുത്തു .പ്രിജേഷ് പി.കെ ,റനീഷ എം ,ദീപ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു .


ഫാഷൻ ഡിസൈനിംങ്ങ് കോഴ്സിന്

https://docs.google.com/forms/d/e/1FAIpQLScbCwh5ukv4ZfGOZptJhvggEjkOXQCw_ErYYP61uTjx49YPlw/viewform?usp=sf_link

എന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

9188528772 , 9188528771.

ബൈജു ആയടത്തിൽ

സ്റ്റേറ്റ് ഹെഡ് DDU GKY.

9744500369


keyword:fashion,designing,course