പുതുവർഷത്തിൽ കർഷകർക്ക് പ്രതീക്ഷ: ആവശ്യങ്ങൾ അംഗീകരിച്ച് പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര നീക്കം.

 


ന്യൂഡൽഹി. കർഷക സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിച്ച് പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. തിങ്കളാഴ്ച കർഷക സംഘടനാ നേതാക്കളുമായി ചർച്ച ചെയ്യാനിരിക്കെ 2 ആവശ്യങ്ങൾക്ക്‌  ഇതിനകംതന്നെ കേന്ദ്രസർക്കാർ വഴ ങ്ങിയിട്ടുണ്ട്. വിവാദ  കർഷക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ വഴങ്ങാതിരിക്കുന്നത്. വിളകൾക്ക്  താങ്ങുവില ഉറപ്പാക്കി പുതിയ കാർഷിക നിയമം പാസാക്കുക എന്ന ആവശ്യത്തിൽ കർഷക സംഘടനകളും ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതാണ്  ഡിസംബർ 31 ന് നടന്ന ചർച്ച വഴിമുട്ടിയത്.

കേന്ദ്ര സർക്കാരും, ചില കാര്യങ്ങളിൽ കർഷകരും അയഞ്ഞതോടെ തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാന കുമെന്നാണ്   പ്രതീക്ഷിക്കുന്നത്. അതിനിടെ ബിജെപി ദേശീയ നിർവാഹകസമിതി അംഗവും, സീനിയർ നേതാവുമായ ഒ രാജഗോപാൽ കർഷകർക്ക് അനുകൂലമായ നിലപാടെടുത്തത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
keyword:farmers,protest,delhi