കർഷകർക്ക് നേരെ ഡൽഹിയിൽ പോലീസിൻറെ നരനായാട്ട്: കുമ്പളയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി.


കുമ്പള:രാജ്യത്തെ കർഷക സമൂഹം സമാധാനപരമായി ഡൽഹിയിൽ സംഘടിപ്പിച്ച ട്രാകട്ർ  പരേഡീന് നേരെ കേന്ദ്ര സർക്കാരിൻറെ മൗനാനുവാദത്തോടെ ഡൽഹി  പോലീസ് നടത്തിയ അക്രമത്തിലും, പോലീസ് വെടിവെപ്പിലും  പ്രതിഷേധിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രസിഡണ്ട്‌ അഫ്രാസ് കുമ്പള, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി, നൗഷാദ് കുമ്പള, മൻസൂർ കുമ്പള തുടങ്ങിയവർ നേതൃത്വം നൽകി.
keyword:farmers,rally,sdpi