കർഷക സമരം :എട്ടാംഘട്ട ചർച്ചയിലും തീരുമാനമായില്ല.ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരും  കേന്ദ്ര സർക്കാരുമായി നടത്തിയ എട്ടാംഘട്ട ചർച്ചയും  തീരുമാനമാകാതെ പിരിഞ്ഞു. നിയമങ്ങൾ  പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ജനവരി 15 ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെ  ങ്കിലും കർഷകർ ഇതിനോട് പ്രതികരിച്ചിട്ടില്ല. 11ന് യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് കർഷക സംഘടനാ നേതാക്കൾ പറയുന്നത്.

"വിജയം അല്ലെങ്കിൽ മരണം" എന്ന പ്ളക്കാർടു മായി ചർച്ചക്കെത്തിയ  കർഷകർ നിയമം പിൻവലിക്കുന്ന തീരുമാനം ഇല്ലാത്തതിനാൽ പ്രതിഷേധിച്ച് യോഗത്തിൽ  മൗനം ഭജിച്ചു. 

അതിനിടെ കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 11 ന് സുപ്രീംകോടതിയുടെ  പരിഗണനയിലാണ്.റോഡ് തടസ്സപ്പെടുത്തിയുള്ള സമരം,കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കോടതി പരിഗണിക്കുക.


keyword:farmers,protest