ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ഒന്നര മാസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ ഭാഗമായി റിപബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. വ്യാഴാഴ്ച്ച ഇതിന്റെ ട്രയല്‍ എന്നോണം ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അറിയിച്ചു. ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലായാണ് പരേഡ് സംഘടിപ്പിക്കുന്നെതും അദ്ദേഹം അറിയിച്ചു.
റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിക്കുവാന്‍ പോകുന്ന പ്രതിഷേധത്തിന്റെ ട്രയിലര്‍ മാത്രമാണ് വ്യാഴാഴ്ച്ച കാണാന്‍ പോകുന്നത്. ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലായാണ് വ്യാഴാഴ്ച്ച പരേഡ് സംഘടിപ്പിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
keword:farmers,protest