കർഷക പ്രക്ഷോഭം :ഇരുഭാഗത്തും വിട്ടുവീഴ്ച്ചയില്ല. വെള്ളിയാഴ്ച വീണ്ടും ചർച്ച.

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് പരിഹാരം തേടി കേന്ദ്ര സർക്കാറും,  40 കർഷക സംഘടനകളും തമ്മിൽ നടത്തിയ ഏഴാം ചർച്ചയും പരാജയം. 3 വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പുനൽകാൻ കേന്ദ്രം വിസമ്മതിച്ചതോടെ നാലര മണിക്കൂർ നീണ്ട ചർച്ച വഴിമുട്ടി.

ഈ മാസം എട്ടിന് വീണ്ടും ചർച്ചയ്ക്ക് കേന്ദ്രം ക്ഷണിച്ചിട്ടുണ്ടെങ്കിലും കർഷക സംഘടനകൾ പ്രതികരണം അറിയിച്ചിട്ടില്ല. ഇന്ന് യോഗം ചേർന്ന് തീരുമാനം അറിയിക്കാം എന്നാണ് കർഷക സംഘടനാ നേതാക്കൾ പ്രതികരിച്ചത്.


keyword:farmers,protest