കർഷക സമരത്തെ തുരത്താൻ ആക്രമണം.ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്റെ സിരാ  കേന്ദ്രമായ സിംഗുവിലേക്ക്  ഇരച്ചുകയറിയ 200ഓളം  പേരുടെ സംഘവും, കർഷകരും തമ്മിൽ പോലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടിയ സംഭവം പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കി. 

ഇന്നലെ ഉച്ചയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശവാസികളെന്നു  അവകാശപ്പെട്ട്  എത്തിയ മുഖംമൂടി ധരിച്ച ആക്രമി സംഘം കർഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കല്ലെറിയുകയായിരുന്നുവെന്ന് കർഷകർ പറയുന്നു. നോക്കി നിന്ന പോലീസ് കർഷകർ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ് ഇടപെട്ടതും, കർഷകരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചതും. മണിക്കൂറുകളോളം പ്രദേശം സംഘർഷഭൂമിയായി. കർഷകരും, പോലീസുകാരും, പ്രദേശവാസികളുമടക്കം   നിരവധി പേർക്ക് പരുക്കേറ്റു. മറ്റൊരു സമര കേന്ദ്രമായ നിക്രിയിലും നേരിയ തോതിൽ  ഏറ്റുമുട്ടലുകൾ ഉണ്ടായി.

keyword:farmers,protest