തുറന്ന പോരിലേക്ക്.കർഷക ചർച്ച വീണ്ടും പരാജയപ്പെട്ടു.ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ സമവായമാകാത്തതോടെ കേന്ദ്ര സർക്കാരും ,കർഷക സംഘടനകളും തുറന്ന പോരിലേക്ക്.അതെ സമയം ഇന്നലെ നടന്ന പതിനൊന്നാമത് ചർച്ചയും പരാജയപ്പെട്ടു.

പ്രക്ഷോഭം അവസാനിപ്പിച്ചാൽ നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന വാഗ്ദാനം കർഷകർ തള്ളിയതിൽ അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രം കൂടുതൽ വിട്ടു വീഴ്ച്ചക്കില്ലെന്നും കൂട്ടിച്ചേർത്തു. 

അടുത്ത ചർച്ചക്കുള്ള തീയ്യതി നിശ്ചയിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ കർഷകർ അറിയിച്ചാൽ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.മൂന്ന് നിയമങ്ങളും പിൻവലിക്കാതെയുള്ള ഒരു ഒത്തു തീർപ്പുമില്ലെന്ന് കർഷകർ ആവർത്തിച്ചു.keyword :farmers,protest