ന്യൂഡൽഹി. വിവാദ കാർഷിക നിയമങ്ങൾ ഒന്നര മുതൽ രണ്ടു വർഷം വരെ മരവിപ്പിച്ച് നിർത്താമെന്നും, സംയുക്തസമിതി രൂപവത്കരിച്ചു കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്രസർക്കാർ. കർഷക സമരം തീർക്കാൻ ബുധനാഴ്ച നടന്ന പത്താം ഘട്ട ചർച്ചയിലാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.
കർഷകർ യോഗം ചേർന്ന് കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് കർഷകസംഘടനാ നേതാക്കളും അറിയിച്ചു. വെള്ളിയാഴ്ച വീണ്ടും യോഗം ചേരാമെന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു.