ന്യൂഡൽഹി: കർഷക രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയിൽ നിന്ന് കർഷക നേതാവായ ഭൂപീന്ദർ സിങ് മാൻ രാജിവെച്ചു. വിവാദ കാർഷിക നിയമങ്ങളെ പിന്തുണക്കുന്ന ആളാണ് മാൻ. സുപ്രീംകോടതിയുടെ നാലംഗ സമിതിയിലെ പഞ്ചാബിൽ നിന്നുള്ള ഏക പ്രതിനിധിയാണ്.
വിദഗ്ധസമിതിയുടെ ആദ്യ സിറ്റിങ്ങിന് മുമ്പ് തന്നെ ഒരു അംഗം രാജിവെച്ചൊഴിഞ്ഞത് തുടക്കത്തിൽതന്നെ തിരിച്ചടിയായി."കർഷക താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാനാഗ്രഹിക്കുന്നില്ല" എന്നാണ് രാജിക്കത്തിൽ ഭൂപീന്തർ സിങ് മാൻ അറിയിച്ചിട്ടുള്ളത്.
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ആദ്യ സിറ്റിംഗ് 10 ദിവസത്തിനകം നടത്തണമെന്നും, രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാ യിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
keword:farmers,protest