കർഷക സമരം ശക്തമാക്കുന്നു: നാളത്തെ ചർച്ച നിർണായകം


ന്യൂഡൽഹി. കർഷക ആവശ്യങ്ങൾ പകുതി അംഗീകരിച്ച തരത്തിലുള്ള കേന്ദ്ര സർക്കാർ പ്രചരണം തെറ്റാണെന്നും, ഇത് കർഷക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ഡൽഹിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കർഷക നേതാക്കൾ ഈ കാര്യം അറിയിച്ചത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ട്രാക്ടർ പരേഡ് നടത്തുമെന്നും സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ട്രാക്ടറുകളിൽ ദേശീയ പതാക ഉയർത്തി "കിസാൻ പരേഡ്  ''എന്ന പേരിലാകും പരേഡ് സംഘടിപ്പിക്കുക. തിങ്കളാഴ്ചത്തെ ചർച്ചയ്ക്ക് കാത്തിരിക്കുകയാണ് തങ്ങളെന്നും  കർഷകർ പറയുന്നു.

ഇതിനിടെ 50 കർഷകർ  പ്രതിഷേധത്തിനിടെ രക്തസാക്ഷികളായെന്ന്  നേതാക്കൾ പറഞ്ഞു.

farmers, protest, kumblavartha,