കർഷകരുടെ ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം:മൊഗ്രാലിൽ കോൺഗ്രസ്‌ പ്രവർത്തകർ കുമ്പളയിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും.മൊഗ്രാൽ: അന്നം തരുന്ന നമ്മുടെ രാജ്യത്തെ കർഷകരുടെ ആവശ്യം പരിഗണിക്കാത്ത കേന്ദ്ര ബിജെപി സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനമായ നാളെ ഡൽഹിയിൽ വെച്ചു സംഘടിപ്പിക്കുന്ന കർഷക ട്രാക്ടർ പരേഡിന് ഐക്യദാർഢ്യവുമായി മൊഗ്രാൽ മേഖലാ  കോൺഗ്രസ് -ഐ കമ്മിറ്റി രംഗത്ത്.

കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാലിൽ നിന്ന് കുമ്പളയിലേക്ക് രാവിലെ 11 മണിക്ക് ട്രാക്ടർ -ബൈക്ക് റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


keyword:farmers,protest,tractor,rally