കർഷകപ്രക്ഷോഭം സംഘർഷത്തിലേക്ക്: ഇന്നത്തെ സുപ്രീം കോടതി നിരീക്ഷണം നിർണായകം.ഹരിയാന: ഹരിയാനയിലും, പഞ്ചാബിലും ബിജെപിയുടെ "മഹാപഞ്ചായത്ത്'' യോഗങ്ങളിലേക്ക് കർഷകർ മാർച്ച് നടത്തിയതോടെ ഉടലെടുത്ത സംഘർഷം കർഷകപ്രക്ഷോഭത്തിന് വീര്യം കൂടുന്നതിൻറെ സൂചനയായി വിലയിരുത്തൽ. 

വിവാദ കാർഷിക നിയമങ്ങളെ  പിന്തുണച്ച് ബിജെപി  സംസ്ഥാനങ്ങളാണ് മഹാപഞ്ചായത്ത് എന്ന പേരിൽ  പരിപാടി സംഘടിപ്പിക്കാനൊരു ങ്ങിയത്. കർഷക സമരത്തെ തകർക്കാനുള്ള ഈ നീക്കത്തെയാണ് ഹരിയാനയിൽ കർഷകർ സംഘടിതമായി എത്തി യോഗം അലങ്കോലമാക്കിയത്. ഇതോടെ കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള പോര്  സംഘർഷത്തിലേക്ക് വഴി  മാറി.

അതിനിടയിൽ വിവാദ  കർഷക നിയമത്തിനെതിരെ രാജ്യത്തെ കർഷകർ പ്രതിഷേധിക്കുന്നതിനിടെ വിള  എറ്റെടുക്കാൻ കർണാടകയിലെ കർഷകരുമായി  റിലയൻസ് കരാറിൽ ഒപ്പിട്ടതും വിവാദമായി. കർഷക സമരത്തെയും കൂട്ടായ്മയെയും തകർക്കാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കമാ യിട്ടാണോ ഇതിനെയും കർഷക നേതാക്കൾ കാണുന്നത്.

അതേസമയം കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ കോടതി നിരീക്ഷണം നിർണായകവുമാണ്.


keyword:farmers,protest,issue