കാർഷിക നിയമം തത്കാലം നടപ്പിലാക്കരുത് - സുപ്രീം കോടതി.

 


ന്യൂഡൽഹി. വിവാദമായ കാർഷിക നിയമം തൽക്കാലം നടപ്പിലാക്കരുതെന്ന്  സുപ്രീംകോടതി.

കേന്ദ്ര നിലപാടിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.വേണ്ടി വന്നാൽ നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിഷയത്തിൽ കോടതി തന്നെ ചർച്ചയ്ക്കായി സമിതിക്ക് രൂപം നൽകുമെന്നുമാണ്  കോടതി നിലപാട്. 

അതേസമയം റോഡ് ഉപരോധിച്ചുള്ള സമരവും,  നിയമലംഘനവും അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമരം മറ്റൊരിടത്തേക്ക് മാറ്റാൻ സന്നദ്ധമാണെന്ന് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ നടത്താനിരുന്ന ട്രാക്ടർ പരേഡ് ഒഴിവാക്കുമെന്ന് കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

നിയമത്തിൽ മനുഷ്യാവകാശ ലംഘനം ഒന്നും ഇല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി വാദിച്ചു.keyword:faarmers,protest,bill,supremecourt