കർഷക സമരം,വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി .


ന്യൂഡൽഹി:വിവാദ കാർഷിക നിയമം ചർച്ച ചെയ്യാൻ ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ തന്നെ വിദഗ്ധ സമിതി രൂപീകരിക്കാമെന്നു സുപ്രീം കോടതി.കർഷക സമരവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചർച്ച ചെയ്യുന്നതിനിടയിലാണ് ഈ നിരീക്ഷണം.കേന്ദ്ര സർക്കാർ ഇതിന് അനുകൂലമാണ് ,എന്നാൽ കർഷക സംഘടനകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.കർഷക സമരം ആരുടേയും വിജയമോ പരാജയമോ അയി കണക്കാക്കരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ഉച്ചക്ക് ശേഷം വിധി പ്രഖ്യാപിക്കും.ഇന്നലെ നിയമം സ്റ്റേ ചെയ്‌തേക്കുമെന്ന് സ്‌പ്രേയിം കോടതി സൂചന നൽകിയിരുന്നു.

keyword:farmers,protest,bill,supreme,court