ആരിക്കാടിയിൽ ഉപ്പ് വെള്ളം കയറിയുള്ള കൃഷി നാശം തുടർക്കഥ :ശാശ്വത പരിഹാരം ഇനിയും അകലെ.ആരിക്കാടി :തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത് ബാങ്കിൽ നിന്ന് വായ്പയുമെടുത്താണ് നെൽകൃഷി ചെയ്യുന്നത് .ഉപ്പ് വെള്ളം കയറി ചെടികൾ നശിച്ചാൽ എന്ത് ചെയ്യും .....?അധികൃതരോട് ചോദിക്കുകയാണ് ആരിക്കാടി പാടശേഖര സമിതി കൺവീനറായ ദാമോദരൻ .35 വര്ഷം മുമ്പാണ് ആരിക്കാടി പുദൂർ വയലിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണ നിർമ്മിച്ചത്.ഇരുവശവും കോൺക്രീറ്റ് ചെയ്ത് നടുവിൽ പലക സ്ഥാപിക്കുകയായിരുന്നു.

പലകകൾ നശിച്ചത് മൂലമാണ് ഇപ്പോൾ ഉപ്പുവെള്ളം കയറുന്നത്.30000 രൂപയോളം നഷ്ടം വരുമെന്നാണ് കണക്ക് കൂട്ടൽ.ഉപ്പു വെള്ളം കയറിയത് കാരണം പ്രദേശത്തെ വീടുകളിലെ കിണറുകളിലെ വെള്ളത്തിനും ഉപ്പു രസമുണ്ട്.കവുങ്ങിനെയും ,തെങ്ങിനെയും ഉപ്പുവെള്ളം കാര്യമായി ബാധിക്കുന്നു.

തടയണ പുതുക്കിപ്പണിയണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.വളരെ ചെറിയ തുക ചിലവഴിച്ചാൽ തന്നെ പഞ്ചായത്തിനോ ,ചെറുകിട ജലസേചന വകുപ്പിനോ തടയണ പുതുക്കിപ്പണിയാൻ കഴിയും .തടയണക്ക് സമീപത്തുള്ള ചാലുകൾ മണ്ണ് നിറഞ്ഞ നിലയിലാണ്. 

keyword:farmers,salt,water,issue,arikkady