കർഷകർ ഉറച്ചുതന്നെ :നിയമങ്ങൾ പിൻവലിക്കുംവരെ സമരം.ന്യൂഡൽഹി: പ്രക്ഷോഭം അവസാനിപ്പിച്ചാൽ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിൻറെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും, റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ട്ടർ  പരേഡ് നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട്  വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 148 കർഷകർ മരിച്ചിട്ടുണ്ടെന്നും,  അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകൾ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും  തയാറല്ലെന്നും വ്യക്തമാക്കി. ഇന്ന് 12ന് വിജ്ഞാൻ ഭവനിൽ കേന്ദ്രവുമായി  നടത്തുന്ന ചർച്ചയിൽ സംഘടനാ നേതാക്കൾ ഇക്കാര്യം അറിയിക്കും.

സമാന്തര പരേഡിൽ  അഞ്ചുലക്ഷം കർഷകരും ഒരു ലക്ഷം ട്രാക്ക്‌ടറുകളും അണിനിരക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചു.keyword:farmers,protest