താങ്ങുവില പ്രഖ്യാപനം കടലാസിൽ: കർഷകർ ദുരിതക്കയത്തിൽ.തിരുവനന്തപുരം. പഴം-പച്ചക്കറി കർഷകർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങ് വിലയിൽ ഒരു രൂപ  പോലും ലഭിക്കാതെ കർഷകർ. നേന്ത്രവാഴ ഉൾപ്പെടെ 16 ഇനം  കൃഷികൾക്ക്  കഴിഞ്ഞവർഷം നവംബർ 1 മുതൽ താങ്ങുവില  നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

നേന്ത്രവാഴ,മരച്ചീനി, പൈനാപ്പിൾ, വെള്ളരി, കുമ്പളം, പാവയ്ക്ക, പയർ  തുടങ്ങിയ കേരളത്തിലെ ഓരോ ജില്ലയിലും കൃഷിക്ക് അനുസരിച്ച് കർഷകരെ സഹായിക്കാനായിരുന്നു തറവില  പ്രഖ്യാപനം. നവംബർ ഒന്നുമുതൽ താങ്ങുവില  കർഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഡിസംബർ 1മുതൽ എന്ന്  മാറ്റിയെങ്കിലും ഈ വർഷം ജനുവരി മാസം അവസാനിക്കാറായിട്ടും സഹായ വിതരണത്തിന്റെ   കാര്യത്തിൽ ധാരണയായിട്ടില്ല.അത് കൊണ്ട് തന്നെ കർഷകർ ഇപ്പോൾ കണ്ണീർക്കയത്തിലാണ്.

keyword:farmers,issue