ന്യൂഡൽഹി: സ്ത്രീ ചെയ്യുന്ന വീട്ടുജോലിക്ക് പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിയെക്കാൾ ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രീംകോടതി. 2014ൽ ഡൽഹിയിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പ്രതിഫലം ഇല്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടമ്മയായിരുന്നു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യു ണൽ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.പിന്നീട് ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയിൽനിന്ന് കേസിൽ നഷ്ടപരിഹാരത്തുക 22 ലക്ഷമാക്കി ഉത്തരവായി. ഇത് സുപ്രീംകോടതി വീണ്ടും 38.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഇതിനിടയിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.
keyword:equal,rights,husband,wife