എൻഡോസൾഫാൻ വീടുകൾ: കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി.

 


കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകൾ കൈ മാറാത്ത സംഭവം ചൂണ്ടിക്കാട്ടി സത്യസായി ഓർഫനേജ് ട്രസ്റ്റ് മുഖ്യമന്ത്രിക്ക് പരാതി നൽകി. എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച 23 വീടുകൾ പൂർത്തീകരിച്ച് നാലുവർഷം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകിയില്ലെന്നാണ് പരാതി. 

മുഖ്യമന്ത്രി താക്കോൽ ദാനം നടത്തിയ 22 വീടുകൾക്ക് ഇതുവരെയായി വീട്ടുനമ്പർ പോലും നൽകിയിട്ടില്ല. ആയിരത്തിലധികം കുടുംബങ്ങൾ ദുരിതമനുഭവിക്കുമ്പോൾ 8കോടി മുടക്കി  പണിത വീടുകൾ ഒഴിഞ്ഞുകിടക്കുന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് കത്തിൽ പറയുന്നു. വീട് നൽകാത്തതിന്റെ  പൂർണ ഉത്തരവാദിത്വം കളക്ടർക്കാണെന്നു  ട്രസ്റ്റ് പരാതിയിൽ ബോധിപ്പിച്ചു. കളക്ടർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. വീടുകൾ കൃത്യമായി നൽകാത്തത് ട്രസ്റ്റിന്റെ സൽപ്പേരിനും,  വിശ്വാസ്യതയേയും  ബാധിച്ചുവെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

keyword:endosulphan,home,issue