1.8 കോടി ഇന്ത്യക്കാർ വിദേശത്തെന്ന് യു എൻ റിപ്പോർട്ട്ന്യൂയോർക്ക്:2020ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന്  യുഎൻ റിപ്പോർട്ട്.2020ലെ കണക്ക് പ്രകാരം 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്ത് കഴിയുന്നതെന്ന് യുഎൻ ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ അഫയേഴ്‌സിന്റെ പോപ്പുലേഷൻ  വിഭാഗംനടത്തിയ റിപ്പോർട്ടിലാണ് ഈ  വെളിപ്പെടുത്തൽ. 

യുഎഇ, യുഎസ്, സൗദി അറേബ്യ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ കുടിയേറ്റക്കാർ ഉള്ളത്.യു എഇ യിൽ3.5ലക്ഷം, യു എസിൽ 2.7ലക്ഷം, സൗദി അറേബ്യയിൽ 2.5 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം. ആസ്ട്രേലിയ, കാനഡ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ  പാക്കിസ്ഥാൻ, ഖത്തർ, ബ്രിട്ടൻ  എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വലിയ സാന്നിധ്യമുണ്ട്. ഇന്ത്യ കഴിഞ്ഞാൽ കുടിയേറ്റത്തിന്റെ  കാര്യത്തിൽ മെക്സിക്കോയും,റഷ്യയുമാണ്  തൊട്ടുപിന്നിൽ.


keyword:emigrnts.from,india