അപേക്ഷ നൽകി ഒരാഴ്ചക്കകം വൈദ്യുതി കണക്ഷൻ.ന്യൂഡൽഹി:വൈദ്യുതി ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.നഗര മേഖലകളിൽ അപേക്ഷ ലഭിച്ചു ഒരാഴ്ചക്കുള്ളിൽ പുതിയ കണക്ഷൻ ലഭ്യമാക്കണം.

മുനിസിപ്പൽ പരിധിയിലുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണംഗ്രാമീണ മേഖലകളിൽ പുതിയ കണക്ഷനുള്ള സമയപരിധി 30 ദിവസം ആണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ കണക്ഷൻ ലഭ്യാമാക്കാത്ത വിതരണ ഏജൻസികൾ അധികമായുള്ള ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ ഉപയോക്താവിന് നൽകണം.ഉപയോക്താവിന്റെതല്ലാത്ത കാരണം മൂലം വൈദ്യുതി മീറ്റർ തകരാറിലായാൽ വിതരണ ഏജൻസി സ്വന്തം ചിലവിൽ പുതിയത് സ്ഥാപിക്കുകയോ തകരാർ പരിഹരിക്കുകയോ വേണം. 


keyword:electricity,connection