ഉമ്മൻ ചാണ്ടിയോ? രമേശ് ചെന്നിത്തലയോ? കോൺഗ്രസിൽ ചർച്ച സജീവം.തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാകും മുന്നണിയെ നയിക്കുക എന്ന ചർച്ച കോൺഗ്രസിലും, യുഡിഎഫിലും സജീവമാകുന്നു. സാമുദായിക സംഘടനകളുമായുള്ള നല്ല ബന്ധം തകരാതെയാവണം ഇത്തരത്തിലൊരു തീരുമാനമെടുക്കാനെന്ന്   ഇതിനകംതന്നെ മുതിർന്ന  യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എഐസിസിക്കും ഇതേ നിലപാട് തന്നെയാണുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി എൻഎസ്എസ് രംഗത്ത് വരുമെന്നുറപ്പാണ് . എക്കാലവും യുഡിഎഫിനൊപ്പം നിന്ന സംഘടനയാണ് എൻഎസ്എസ്. അവരെ പിണക്കി മുന്നോട്ടുപോകാൻ കോൺഗ്രസിനാവില്ല. അതേസമയം യുഡിഎഫ് ഘടകകക്ഷികൾ ആകട്ടെ ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന അഭിപ്രായക്കാരാണ്. ഇത് എ ഐ സി  സി നേതൃത്വത്തെ ഘടകകക്ഷി നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് ചുമതല ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലയ്ക്കും, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്കും തുല്യമായി നൽകിയാൽ തന്നെ അടിയൊഴുക്കുകൾ ഉണ്ടായേക്കാവുമൊ എന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ ജില്ലകൾ പോലും കോൺഗ്രസ്  പിന്നോക്കം പോയത് ഏറെ ചർച്ച ചെയ്യപ്പെടുന്ന സന്ദർഭത്തിൽ കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പും വരുന്നത്.

അതേ സമയം  തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിന്റെ  അടിസ്ഥാനത്തിൽ  ഇടതുമുന്നണിക്ക് തുടർ ഭരണം ലഭിച്ചേക്കുമെന്ന  അഭിപ്രായ സർവ്വേകളിൽ  യ യുഡിഎഫ് നേതൃത്വത്തിന് ആശങ്കയുമുണ്ട്.
keyword:election,2021,udf