ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാൻ "മിഷൻ യൂ പി '' പരിപാടിക്ക് തയ്യാറെടുത്ത്  പ്രിയങ്കഗാന്ധി.

പാർട്ടിയെ താഴേ തട്ടു  മുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങാൻ അടുത്ത മാസത്തോടെ ലക്നൗവിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് പ്രിയങ്കാഗാന്ധി. ഷീലാ കൗളിന്റെ  ലക്നൗവിലെ വീട് പ്രിയങ്കയുടെ സ്ഥിരതാമസത്തിനായി സജ്ജമാക്കി കഴിഞ്ഞു.

പഞ്ചായത്ത് തലം മുതൽ യോഗം വിളിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും പ്രിയങ്ക പാർട്ടി നേതാക്കളോട്  ഇതിനകം ആഹ്വാനം ചെയ്തു. യോഗങ്ങളിൽ താൻ അപ്രതീക്ഷിതമായി  എത്തുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

keyword:election,priyanka,gandhi