കുമ്പളയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഇന്ന് വൈകിട്ട്

 


കുമ്പള:കുമ്പള ,ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ സിപിഐഎം ,ബിജെപി ബന്ധമെന്ന് യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണന്ന് സി പി എം ഏരിയാ സെക്രടറി സി എ സുബൈര്‍ പറഞ്ഞു. ദീര്‍ഘകാലമായി യുഡിഎഫ് തട്ടകം ആയിരുന്നു ഈ രണ്ടു പഞ്ചായത്തുകളിലും സീറ്റും വോട്ടും വന്‍തോതില്‍ കുറഞ്ഞതും അണികള്‍ കൈവിട്ടതിന്റെ നിരാശയില്‍ ഉടലെടുത്ത വ്യാജ ആരോപണമാണിത്. മുന്‍കാലങ്ങളില്‍ ഒറ്റയ്ക്ക് തന്നെ ഈ രണ്ടു പഞ്ചായത്തുകളിലും എല്ലാ സ്ഥാനമാനങ്ങളും കൈയ്യടക്കി വച്ചിരുന്നു. യുഡിഎഫിന്റെ കുത്തക തകര്‍ത്ത ജനവിധിയാണ്  തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായത്. യുഡിഎഫിന്റെ  അഴിമതിയിലും തട്ടിപ്പിലും വികസന മുരടിപ്പും മനംമടുത്ത ജനം അവരെ കഴിയൊഴിയുകയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെട്ട്  അംഗബലം  കുറഞ്ഞ യുഡിഎഫിന് ഈ രണ്ട് പഞ്ചായത്തുകളിലും ഇത്തവണ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പഴയതുപോലെ ലഭിചില്ല എന്നത് പകല്‍ പോലെ  വ്യക്തമാണ്. അങ്ങനെ മുമ്പത്തെപ്പോലെ തങ്ങള്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍  ലഭിക്കാത്തതിനെത്തുടര്‍ന്ന് യുഡിഎഫ് വ്യാജ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

    ആദര്‍ശാധിഷ്ഠിത നിലപാട് എക്കാലവും കൈകൊള്ളുന്ന സിപിഎം ഇന്ന് മുഖ്യശത്രുവായി കാണുന്നത് ബിജെപിയാണ്. അഴിമതിക്കും വികസന വിരുദ്ധമായ  യുഡിഎഫുമായി  സിപിഐഎം ഒരു നീക്കു പോക്കും  നടതിയിട്ടില്ല. ആ നിലപാട് തന്നെയാണ് കുമ്പള, ബദിയടുക്ക എന്നീ ഗ്രാമപഞ്ചായത്തുകളിലും പാര്‍ട്ടി പുലര്‍ത്തിപ്പോരുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റി ഉള്‍പ്പെട്ടിരിക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‍  വോട്ടെടുപ്പ് വേണ്ടിവന്നാല്‍ ആനുപാതിക പ്രതിനിധി സ്വ ഭാവത്തിലും വോട്ടിംഗ് നടക്കുന്നത്. ഇപ്രകാരം ഇടതുപക്ഷ മെമ്പര്‍മാര്‍ക്ക് ഈ രണ്ടു പഞ്ചായത്തുകളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലല്‍  തെരഞ്ഞെടുക്കപ്പെട്ടുണ്ട്. പുത്തിഗെ പഞ്ചായത്തില്‍ കോലീബി മുന്നണി ഉണ്ടാക്കിയിട്ടും എല്‍ഡിഎഫിന് തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ  നിരാശയിലാണ് യുഡിഎഫ് ഉണ്ടായില്ല പോയി വെടി പൊട്ടിക്കുന്നത്. അധികാരം നഷ്ടപ്പെട്ട മുസ്ലിംലീഗിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്.കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫിനും അധികാരം ലഭിക്കാത്തതിലുള്ള മാനസികവിഭ്രാന്തി മൂലം സിപിഐഎം നെതിരെ നുണ പ്രചരിപ്പിക്കുകയാണ്. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ആണ് എല്‍ഡിഎഫ് പ്രതിനിധികള്‍ മത്സരിച്ചത്.


ബിജെപിയുടെയും യുഡിഎഫിനെയും ഇടയിലുള്ള തൊഴുത്തില്‍ കുത്തും ആഭ്യന്തര പ്രശ്‌നങ്ങളും മുതലെടുത്താണ് ഇടതുപക്ഷ പ്രതിനിധികള്‍ വിജയിച്ചത് എന്നാല്‍ അധികാരം നഷ്ടപ്പെട്ട ലീഗ് വ്യാജപ്രചരണങ്ങള്‍ നുണപ്രചരണങ്ങളും നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ശ്രമം നടത്തി കൊണ്ടിരിക്കുന്നത് കുമ്പള പഞ്ചായത്തിലെ കണ്ണായ സ്ഥലം ആര്‍എസ്എസിന് സൗജന്യമായി നല്‍കിയ കഴിഞ്ഞ ലീഗ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രമുഖനാണ് നുണ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് ആര്‍എസ്എസുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും രഹസ്യമായ ധാരണയുണ്ടാക്കി കോലീബി സഖ്യം ഉണ്ടാക്കി പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ വലിയ ഇടപെടലാണ് ഇക്കൂട്ടര്‍ നടത്തിയത് എന്നാല്‍ ഇതിനെയെല്ലാം പരാജയപ്പെടുത്തിയാണ് ലീഗിന്റെ പൊന്നാപുരംകോട്ട കളി തകര്‍ത്തു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.കഴിഞ്ഞ 45 വര്‍ഷത്തിലധികമായി യുഡിഎഫിനെ കൈകള്‍ ഇരിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത് സ്വാഭാവികമായും ഇതിന്റെ വിഭ്രാന്തി ഉണ്ടാകും.

അധികാരമുപയോഗിച്ച് സാമ്പത്തിക ലാഭവും അഴിമതിയും നടത്തി പഞ്ചായത്തിലെ ഭരണഘടന കെടു കാര്യസ്ഥത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇക്കൂട്ടര്‍ക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണെന്ന് ഈ തിരഞ്ഞെടുപ്പ് -

സി എ സുബൈര്‍ പറഞ്ഞു. യു ഡി എഫും, ലീഗും നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സി പി എം ഇന്നു വൈകുന്നേരം കുമ്പളയില്‍ പൊതുയോഗം നടത്തും.യോഗത്തില്‍ വെച്ച് ലീഗില്‍ നിന്നും രാജിവെച്ചവര്‍ സി പി എമ്മില്‍ ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.keyword:election,news