ബിജെപിക്ക് രാഷ്ട്രീയ അയിത്തമില്ല : കുമ്പളയിൽ എൽഡിഎഫിന് ആകാമെങ്കിൽ തൊടുപുഴയിൽ യുഡിഎഫിനുമാകാം.തൊടുപുഴ: സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിലെ  സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രാഷ്ട്രീയ അയിത്തമില്ല. ഇരുമുന്നണികളും ബിജെപിക്കൊപ്പം നിലയുറപ്പിച്ഛ്  സ്ഥാനങ്ങൾ നേടുകയും ചെയ്തു.

കുമ്പളയിൽ  കഴിഞ്ഞാഴ്ച യുഡിഎഫ് നെ  തോൽപ്പിക്കാൻ എൽഡിഎഫ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയപ്പോൾ തൊടുപുഴ നഗരസഭയിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫ് ബിജെപിയുമായി കൈകോർക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുമുന്നണികളും പരസ്യമായി പരസ്പരം ബിജെപിക്ക് വോട്ട്  ചെയ്യുക വഴി  തദ്ദേശ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയെ  മാറ്റി നിർത്തേണ്ടതില്ല എന്നതിന്റെ സൂചന കൂടിയായി.

തൊടുപുഴ നഗരസഭയിൽ ബിജെപിയും, യുഡിഎഫും ധാരണയുണ്ടാക്കി വോട്ടുകൾ  ചെയ്തപ്പോൾ മൂന്ന് കമ്മിറ്റികളിൽ യുഡിഎഫും, രണ്ട് കമ്മിറ്റികളിൽ ബിജെപിയും ഭൂരിപക്ഷം നേടി. ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം യുഡിഎഫും, ബിജെപി യും  ഉറപ്പിക്കുകയും ചെയ്തു. എന്നാൽ തൊടുപുഴ നഗരസഭാ ഭരണം എൽഡിഎഫ് നാണ്. 

35 അംഗ നഗരസഭാ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷം  ഉണ്ടായിരുന്നില്ല. കോൺഗ്രസ്‌-ലീഗ് വിമതരുടെ പിന്തുണയോടെയായിരുന്നു എൽഡിഎഫിന് ഭരണം ലഭിച്ചത്. കക്ഷിനില ഇപ്രകാരം. എൽഡിഎഫ് 14,യുഡി എഫ് 12,ബിജെപി 8.keyword:election,2021