നിയമസഭാ തെരഞ്ഞെടുപ്പ്: ബംഗാളിൽ സി പി ഐ എമ്മും കോൺഗ്രസും മെഗാ റാലിക്കൊരുങ്ങുന്നു.കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി   സിപിഐഎം -കോൺഗ്രസ് സഖ്യം. ഇതിൻറെ ഭാഗമായി ആയിരങ്ങളെ അണിനിരത്തി വരും മാസങ്ങളിൽ മെഗാ റാലികൾ  സംഘടിപ്പിക്കാനാണ് തീരുമാനം.

കൊൽക്കട്ടയിലെ  ബ്രിഗേഡ് പരേഡ് മൈതാനത്തായിരിക്കും പരിപാടിയെന്ന് സിപിഐ എം നേതാക്കർ അറിയിച്ചു. തീയ്യതി പിന്നീട് തീരുമാനിക്കും. അതിനിടെ സഖ്യത്തിന്റെ  സീറ്റ് ചർച്ചകൾക്ക് തുടക്കമായി.2010ൽ ഇരുകക്ഷികളും ധാരണയോടെയായിരുന്നു മത്സരിച്ചിരുന്നത്. സഖ്യത്തിന് 76 സീറ്റുകളിൽ വിജയിക്കാനും  സാധിച്ചു. കോൺഗ്രസ് 44 സീറ്റുകൾ നേടിയപ്പോൾ സിപിഐ എം  32 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.keyword:election,bengal,cpim,congress