നിയമസഭാ തിരഞ്ഞെടുപ്പ് നീതിപൂർവ്വം നടത്തണം. -യുഡിഎഫ്.
കാസറഗോഡ്: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും, നീതിപൂർവ്വവുമായി നട ത്താൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്  ജില്ലാ കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്നത്  ഒഴിവാക്കാനായി നിലപാടെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ജനപ്രതിനിധി അടക്കമുള്ള സിപിഎം നേതാക്കളെത്തി  ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ  പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. 

ജില്ലാ വരണാധികാരി കൂടിയായ ജില്ലാകലക്ടർ ഈ  വിഷയത്തിൽ ഭരണകൂടത്തിന്   അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. അതിനാൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും  പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. 

നേരത്തെയും ജില്ലാ  കലക്ടറും, യുഡിഎഫ് നേതാക്കളും വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിന്നിരുന്നു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അത് പരസ്യമായി  പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


keyword:election,about,udf