തിരഞ്ഞെടുപ്പ് കമ്മീഷണറെത്തുന്നു, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ.


ന്യൂഡൽഹി:റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഈ ആഴ്ചതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. വോട്ടെടുപ്പിനുള്ള   ഒരുക്കങ്ങൾ നടത്തുന്നതിന്റെ  ഭാഗമായാണ് സന്ദർശനം.

ആസ്സാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരത്തെതന്നെ സന്ദർശിച്ചിരുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരിയിലും ഈയാഴ്ച തന്നെ സന്ദർശനം നടത്താനാണ് തീരുമാനം. അതിനുശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

keyword:election-2021