മുല്ലപ്പള്ളി മലക്കം മറിഞ്ഞു :കെ പി സി സി അധ്യക്ഷനായി തുടരും, മത്സരരംഗത്തേക്കില്ല.വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തേക്കില്ലെന്ന സൂചന നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ താന്‍ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെപിസിസി പ്രസിഡന്റായി തുടരുമെന്നും ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാകില്ലെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവിയില്‍ താത്പര്യമറിയിച്ചു കൊണ്ടുള്ള കെ സുധാകരന്‍ എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ താന്‍ തന്നെ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. താന്‍ തുടരുന്നതില്‍ കെ സുധാകരനും മറ്റൊരു അഭിപ്രായം ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളിക്കളയാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുല്ലപ്പള്ളിയുടെ പ്രതികരണങ്ങള്‍. കൊയിലാണ്ടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കുമെന്നും ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന്‍ ഏറ്റെടുക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനം.
keyword:election,2021