ചെറുകക്ഷികളുടെ ലയനവും, പിളർപ്പും :തീരുമാനം നീളുന്നു.
കൊച്ചി: ചർച്ചകൾക്ക് ദേശീയ അധ്യക്ഷൻ ശരത് പവാർ കേരളത്തിലേക്കില്ലെന്ന്   അറിയിച്ചതോടെ എൻസി പി യിലെ  പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. ശനിയാഴ്ച പ്രശ്നപരിഹാരത്തിന് എത്താമെന്നായിരുന്നു ശരത് പവാർ നേരത്തെ അറിയിച്ചിരുന്നത്.

ഇടതുപക്ഷത്തു നിന്ന് വിട്ടുപോകണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന അധ്യക്ഷൻ ടി  പി  പീതാംബരൻ മാസ്റ്ററെ ഒഴിവാക്കി സമാന്തര കമ്മിറ്റി ഉണ്ടാക്കാനുള്ള ആലോചനയിലാണ് മന്ത്രി  ശശീന്ദ്രൻ പക്ഷം. ഇതോടെ എൻ സി പി യിൽ പിളർപ്പുണ്ടാകുമെന്ന്  ഉറപ്പായിട്ടുണ്ട്. 

അതേ സമയം എൽജെ ഡി  - ജെഡിഎസ് ലയന കാര്യത്തിലും ഇത് വരെ  തീരുമാനമായിട്ടില്ല. കർണാടകയിൽ ജെഡിഎസ് ബിജെപിയുമായി സഖ്യം ഉണ്ടാകുമെന്ന വാർത്തകലാണ് ലയനത്തിന് തടസ്സം. അങ്ങനെ സംഭവിച്ചാൽ എൽജെഡി ക്ക്‌ എൽ ഡി എഫ് മുന്നണിയിൽ നിന്ന് പുറത്ത് പോകേണ്ടി വരും. 

ചെറുപാർട്ടികളുടെ ഈ രാഷ്ട്രീയ പ്രതിസന്ധി ഇടതുമുന്നണിക്കു തലവേദനയായി മാറിയിട്ടുണ്ട്.keyword:election,2021