നിയമസഭ തെരഞ്ഞെടുപ്പ്: "ഒരു ബൂത്ത് ഒരു നേതാവിന് ''കോൺഗ്രസ് സംഘടനാ പ്രവർത്തനം ശക്തമാക്കുന്നു.


തിരുവനന്തപുരം: കേരളത്തിലെ ഓരോ ബൂത്തിന്റെയും ചുമതല അതാത് മേഖലകളിലെ പ്രമുഖ നേതാക്കൾ അടക്കമുള്ളവരെ ഏൽപ്പിക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനം. നേതാക്കളുടെ ജനപിന്തുണയെ  മനസ്സിലാക്കാനുള്ള അളവ് കോലായാണ് ഈ നടപടിയെ കാണുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.

കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും ഗ്രൂപ്പ്‌ വീതം വെപ്പ് മൂലം നേതാക്കളായ വരാണ്. ഇത്തരം നേതാക്കൾക്ക് പാർട്ടി പ്രവർത്തകരുടെ പിന്തുണയോ, ജനസ്വാധീനമോ ഇല്ല. കെപിസിസി  ഇത്തരം തീരുമാനങ്ങൾ നേതാക്കളെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ സഹായകമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ നിശ്ചയിച്ച  ബൂത്തിൽ വോട്ട്  കുറഞ്ഞാൽ ചുമതലവഹിക്കുന്ന നേതാവ് തന്നെയായിരിക്കും മറുപടി പറയേണ്ടി വരികയെന്നും കെ പി സി സിയുടെ  നിലപാട്.

അതിനിടെ ബൂത്ത് കമ്മിറ്റികൾ ജനവരി 26ന് ഒറ്റദിവസംകൊണ്ട് പുന സംഘടിപ്പിക്കും. ഇതിന് ചുമതലയുള്ള നേതാക്കൾ നേതൃത്വം നൽകും. 24,970 ബൂത്ത്  കമ്മിറ്റികളാണ് സംസ്ഥാനത്തുള്ളത്. 26 മുതൽ 31 വരെ ഗൃഹസന്ദർശന പരിപാടിക്കും കെപിസിസി നിർദേശമുണ്ട്.
keyword:election-2021