നിയമസഭാ തിരെഞ്ഞെടുപ്പ് :കേരളത്തിലും, ബംഗാളിലും ഭരണത്തുടർച്ച, പുതുച്ചേരി, ആസ്സാം ബിജെപിക്ക്‌, തമിഴ്നാട്ടിൽ യുപിഎയെന്ന് സർവേ.ന്യൂഡൽഹി: 5 സംസ്ഥാനങ്ങളിലെ നിയമസഭാ  തെരഞ്ഞെടുപ്പുകളിലെ അഭിപ്രായ സർവേകൾ പുറത്തുവന്നു തുടങ്ങി.എ ബിപി -സി വോട്ടർ സർവ്വേഫലമാണ് ആദ്യം പുറത്ത് വന്നത്.

കേരളത്തിൽ എൽഡി എഫ് തുടർഭരണമെന്ന്  പ്രവചനം.ബംഗാളിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് തുടർ ഭരണസാദ്ധ്യതയുണ്ടെന്നും  സർവേ. അതേസമയം കോൺഗ്രസ്‌ ഭരിക്കുന്ന ആസ്സാം, പുതുച്ചേരി ബിജെപി പിടിച്ചെടുക്കുമെന്നും, തമിഴ്നാട് കോൺഗ്രസ്‌ സഖ്യത്തിനൊപ്പം നിൽക്കുമെന്നും സർവേ ഫലം. എന്നാൽ സർവേ ഫലങ്ങളെ ബിജെപിയും, കോൺഗ്രസ്സും തള്ളിക്കളഞ്ഞു.keyword:election,2021,bjp,udf,ldf