നിയമസഭാ തിരെഞ്ഞെടുപ്പ് :35 മണ്ഡലങ്ങളിൽ ബിജെപിയെ ശ്രദ്ധിക്കണമെന്ന് സിപിഎം നിർദ്ദേശം.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ  വോട്ട് കണക്കിൽ 35 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയെ  ശ്രദ്ധിക്കണമെന്ന് സി പി എം.ഈ മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക്‌ നിർദേശം നൽകി. 

തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള താഴെത്തട്ടിലെ അവലോകന റിപ്പോർട്ടിങ്ങിൽ  സംസ്ഥാന നേതൃത്വം ഊന്നൽ  കൊടുക്കുന്ന കാര്യങ്ങളിലൊന്ന് ചില ജില്ല കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ  വളർച്ചയാണ്.ബിജെപി മുന്നേറിയ മണ്ഡലങ്ങളിൽ നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം, തിരുവനന്തപുരം,കാട്ടാക്കട, പാറശാല,കോവളം,  നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി,കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര ഒറ്റപ്പാലം, ഷൊർണ്ണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, കാസറഗോഡ്, മഞ്ചേശ്വരം എന്നിവയാണുള്ളത്.


keyword:election,2021,cpm.bjp